ഫ്രഞ്ച് ഓപ്പണ്‍: കളിമണ്‍ കോര്‍ട്ടില്‍ ഷറപ്പോവയ്ക്ക് അട്ടിമറി തോല്‍വി

പാരീസ്| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (17:42 IST)
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ രണ്ടാം സീഡും നിലവിലെ ചാമ്പ്യനുമായ മരിയ ഷറപ്പോവയെ ചെക്ക്റിപ്പബ്ളിക് താരം ലൂസി സഫറോവ അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 13-ആം സീഡായ സഫറോവ തകര്‍ത്തത്. സ്കോര്‍ 7-6, 6-4.

കഴിഞ്ഞ മൂന്ന് തവണയും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നിരുന്നു. ക്വാര്‍ട്ടറില്‍ സഫറോവ ഗാര്‍ബെയ്ന്‍ മുഗുറുസയെ നേരിടും. ഇറ്റലിയുടെ ഫ്ളാവിയ പെറ്റേയെ 6-3, 6-4 സ്കോറിന് തോല്‍പ്പിച്ചാണ് മുഗുറുസ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :