പാരീസ്|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (13:07 IST)
ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടറിലെത്തി. അതേസമയം ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസും രോഹന്‍ ബോപ്പണ്ണയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ടോപ് സീഡായ സാനിയ-ഹിംഗിസ് ജോഡി ഇറ്റലിയുടെ കാരിന്‍ ക്‌നാപ്പ്-റോബര്‍ട്ടാ ക്‌നാപ്പ സഖ്യത്തെയാണ് പ്രീക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. സ്‌കോര്‍ 6-1,6-4.
പുരുഷന്മാരുടെ ഡബിള്‍സില്‍ പേസ്-നെസ്റ്റര്‍ ടീം ഇറ്റലിയുടെ സിമോണെ ബൊലേലി-ഫാബിയോ ഫോഗ്‌നിനി സഖ്യത്തോടാണ് തോറ്റത്. സ്‌കോര്‍ 2-6, 4-6. ജീന്‍ ജൂലിയന്‍ റോജര്‍-ഹോറിയ ടെകാവു സഖ്യത്തോടായിരുന്നു ഒമ്പതാം സീഡായ ബോപ്പണ്ണ-മെര്‍ഗെയ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍ 3-6,7-6,3-6