ലണ്ടൻ|
Last Modified വെള്ളി, 10 ജൂലൈ 2015 (10:22 IST)
ലോക ഒന്നാം നമ്പര്‍താരം യുഎസിന്റെ സെറീന വില്യംസ് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്നു. വ്യാഴാഴ്ച മുൻനിര താരങ്ങൾ തമ്മിൽ നടന്ന സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കൻ താരം സെറീന റഷ്യയുടെ ഷറപ്പോവയെ കീഴടക്കിയത്. സ്കോർ: 6-2, 6-4.
ഗാര്‍ബിനെ മുഗുറുസ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്നു. സെമിയില്‍ അഗ്നിയേസ്‌ക റാഡ്‌വാന്‍സ്‌കയെ പരാജയപ്പെടുത്തിയാണു ഗാർബീനെ മുഗുറുസ തന്റെ കന്നി ഗ്രാന്‍ഡ്‌സ്‌ലാം ഫൈനലിന് അര്‍ഹയായത്. സ്‌കോര്‍: 6–2, 3–6, 6–3.
കലാശപ്പോരാട്ടത്തിൽ ലോക പത്തൊൻപതാം റാങ്കുകാരിയായ മുഗുറുസയാണ് എതിരാളിയെന്നതിനാൽ സെറീനയ്ക്ക് കിരീട സാധ്യത ഏറെയാണ്. ശനിയാഴ്ചയാണ് ഫൈനൽ.