വിംബിള്‍ഡണ്‍ ടെന്നീസ്: ഷറപ്പോവയും സെറീനയും ക്വാര്‍ട്ടറില്‍

ലണ്ടന്‍| Last Updated: ചൊവ്വ, 7 ജൂലൈ 2015 (11:06 IST)
വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍
സെറീനാ വില്യംസും, റഷ്യന്‍ ഷറപ്പോവയും, ക്വാട്ടറില്‍. വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- മാര്‍ട്ടിന ഹിങ്കിന്‍സ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു.

കസാക്കിസ്ഥാന്‍റെ സാരിന ദിവാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷറപ്പോവ തോല്‍പ്പിച്ചത് (സ്കോര്‍ 6-4, 6-4). സഹോദരി വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത് (സ്കോര്‍ 6-4, 6-3 ). അനബല്‍ മെദീന ഗാര്‍ഗ്യൂസ്- അരാന്ത പറാ സാന്തോങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സംഖ്യം തോല്‍പ്പിച്ചത് (സ്കോര്‍ 6-4, 6-3).


പുരുഷവിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ, ക്രൊയേഷ്യയുടെ ഇവ കര്‍ലോവിക്കിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 7–6, 6–4, 5–7, 6–4. റിച്ചാര്‍ഡ്‌ ഗാസ്‌കറ്റും വാവ്‌റിങ്കയും മാരിന്‍ സിലിച്ചും വാസക്‌ പോസ്‌പിസിലും ക്വാര്‍ട്ടറിലെത്തിയിട്ടുണ്‌ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :