ലണ്ടന്‍|
JOYS JOY|
Last Modified വ്യാഴം, 9 ജൂലൈ 2015 (13:27 IST)
ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും അടങ്ങുന്ന സഖ്യം വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതവിഭാഗം ഡബിള്‍സ് സെമിഫൈനലില്‍ കടന്നു.
നാല്പതു മിനിറ്റ് നീണ്ടു നിന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കാസെ ഡെല്ലാക്വ - യാര്‍സോലാവ ഷ്വെദോവ സഖ്യത്തെയാണ് സാനിയ - ഹിംഗിസ് സഖ്യം തോല്‍പിച്ചത്. സ്‌കോര്‍: 7-5, 6-3.
അഞ്ചാം സീഡായ റാക്വില്‍ കോപ്‌സ് ജോണ്‍സ് - ബിഗ്യാല്‍ സ്പിയേഴ്‌സ് സഖ്യത്തെയാണ് സെമിയില്‍
സാനിയ- ഹിംഗിസ് കൂട്ടുകെട്ട് നേരിടേണ്ടത്.