റിയോ ഡി ജനീറോ|
jibin|
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (15:39 IST)
ടെന്നീസ് കോര്‍ട്ടില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നതിന് ഒപ്പം നിന്ന സാനിയ മിര്‍സയെ ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തി മാര്‍ട്ടിന ഹിഗ്വിസ് ഇന്‍സ്റ്റഗ്രാമില്‍. കഴിഞ്ഞ മാസം ഇരുവരും ചേര്‍ന്ന് കളിച്ച മത്സരത്തില്‍ നേരിട്ട പരാജയമാണ് വേര്‍പിരിയലിന് കാരണമായതെന്നാണ് സ്വിറ്റ്‌സര്‍ലണ്ട് താരം വ്യക്തമാക്കിയത്.
ടെന്നീസ് ലോകത്ത് ചരിത്രം സൃഷ്ടിച്ച കൂട്ടുക്കെട്ട് വേര്‍പിരിഞ്ഞതായി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയയും സ്ഥിരീകരിച്ചു. ഡബിള്‍സില്‍ മറ്റ് താരത്തെ കണ്ടെത്തി കളിക്കാനുള്ളത് തീര്‍ത്തും പ്രൊഫഷണലായ തീരുമാനമാണെന്നും വ്യക്തിബന്ധത്തെ ബാധിക്കുന്നതല്ലെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്.
ഒക്ടോബറില്‍ സിങ്കപ്പൂരില്‍ നടക്കുന്ന വനിതാ ടെന്നീസ് അസോസിയേഷന്റെ മത്സരത്തില്‍ ഒരുമിച്ച് കളിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഹിഗ്വിസ് അമേരിക്കയുടെ കോകോ വാന്‍ഡവേഗിനൊപ്പവും സാനിയ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രിക്കോവയ്‌ക്കൊപ്പവുമാണ് ഇപ്പോള്‍ കളിക്കുന്നത്.