ഒളിംപിക് ടെന്നീസ് കോര്‍ട്ടില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല; സിംഗിള്‍സില്‍ സെറീന വില്യംസ് പുറത്ത്

സെറീന വില്യംസ് ഒളിംപിക്സില്‍ നിന്ന് പുറത്ത്

റിയോ ഡി ജനീറോ| JOYS JOY| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (09:10 IST)
റിയോ ഒളിംപിക്സില്‍ നിന്ന് ടെന്നീസ് താരം സെറീന വില്യംസ് പുറത്ത്. യുക്രൈന്റെ എലീന സ്വിറ്റിലേനിയയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-4, 6-3) സെറീന പരാജയപ്പെട്ടത്. നേരത്തെ, ഡബിള്‍സില്‍ സെറീന - വീനസ് സഖ്യം ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ - ബാര്‍ബറോ ക്രെയിസ്കോവ സഖ്യത്തോട് തോറ്റിരുന്നു.

ഇതോടെ, 34കാരിയായ സെറീന ഇരട്ടപ്രഹരം ഏറ്റുവാങ്ങിയാണ് ഒളിംപിക്സില്‍ നിന്ന് പുറത്തുപോകുന്നത്. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമാണ് സെറീന. സെറീനയും സ്വിറ്റിലേനിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയ്ക്കൊപ്പമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :