റിയോയിലെ ടെന്നീസ് കോര്‍ട്ടില്‍ വമ്പന്‍ അട്ടിമറി; ഡബിള്‍സില്‍ വില്യംസ് സഹോദരിമാര്‍ പുറത്ത്

ഒളിംപിക്സ് ടെന്നീസ് ഡബിള്‍സില്‍ നിന്ന് വില്യംസ് സഹോദരിമാര്‍ പുറത്ത്

റിയോ ഡി ജനിറോ| JOYS JOY| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (07:58 IST)
റിയോ ഒളിംപിക്സിന്റെ ടെന്നീസ് കോര്‍ട്ടില്‍ നിന്ന് എത്തിയത് വമ്പന്‍ അട്ടിമറിയുടെ വാര്‍ത്ത. ടെന്നീസ് വനിത ഡബിള്‍സില്‍ വില്യംസ് സഹോദരിമാര്‍ പുറത്തായി. ഹാട്രിക് സ്വര്‍ണത്തോടെ റിയോയില്‍ എത്തിയ അമേരിക്കയുടെ സെറീന വില്യംസും വീനസ് വില്യംസും ആദ്യറൌണ്ടില്‍ തന്നെ പുറത്തായി.

ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ - ബാര്‍ബോറ ക്രെയിസ്കോവ സഖ്യമാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന - വീനസ് സഖ്യത്തെ അട്ടിമറിച്ചത്. സ്കോര്‍ 6 - 3, 6 - 4. 2000ലെ സിഡ്‌നി ഒളിംപിക്സ് മുതല്‍ ഒന്നിച്ച സെറീന - വീനസ് സഖ്യം ആദ്യമായാണ് ഡബിള്‍സ് മത്സരത്തില്‍ പരാജയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :