തിരുവനന്തപുരം|
vishnu|
Last Updated:
ശനി, 7 ഫെബ്രുവരി 2015 (08:56 IST)
സാജന്‍ പ്രകാശിന് ആറാം സ്വര്‍ണ്ണം.
400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ദേശീയ റെക്കോര്‍ഡോടെ വിജയം വരിച്ചാണു സജന്‍ ദേശീയ ഗെയിംസില്‍ ആറാം സ്വര്‍ണം കുറിച്ചത്. കേരളത്തിന്റെ തന്നെ എ.എസ്. ആനന്ദ് വെങ്കലവും സ്വന്തമാക്കി. സജന് ഇനി ഒരു മല്‍സരം കൂടി ബാക്കിയുണ്ട്.
നേരത്തെ പുരുഷന്‍മാരുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ പുതിയ ഗെയിംസ് റെക്കോര്‍ഡോടെയാണ് സാജന്‍ പ്രകാശ് തന്റെ അഞ്ചാം സ്വര്‍ണം നേടിയത്.
200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക്, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്ക്, 1,500 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 4-100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേ എന്നീ ഇനങ്ങളിലും സാജന്‍ സ്വര്‍ണം നേടി. ഇതിനു പുറമെ രണ്ടു വെള്ളിമെഡലുകളും സാജന്‍ നേടിയിട്ടുണ്ട്.