5 വർഷത്തിന് ശേഷം ഫിഫ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ബ്രസീൽ

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (14:50 IST)
ബെൽജിയത്തെ മറികടന്ന് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ബ്രസീൽ. 1832.69 പോയന്റാണ് കാനറികൾക്കുള്ളത്. ബെൽജിയം രണ്ടാം സ്ഥാനത്തും ഫ്രാൻസ് മൂന്നാമതും നാലാം സ്ഥാനത്തുമാണ്.

ഇംഗ്ലണ്ട്,സ്പെയിൻ,പോർച്ചുഗൽ,മെക്‌സിക്കോ,ഹോളണ്ട് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് പ്രമുഖ ടീമുകൾ. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പുകൾ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ടീമുകൾക്ക് റാങ്ക് നിർണായകമാണ്. ഇതുവരെ 27 ടീമുകളാണ് ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

ഏറ്റവും പുതിയ റാങ്കിങ് അടിസ്ഥാനപ്പെടുത്തിയായിരിക്കും യോഗ്യത നേടിയ ടീമുകളുടെ സീഡ് നിശ്ചയിക്കുക. ടോപ്പ് സീഡിലുള്ള എട്ട് ടീമുകൾക്ക് ആദ്യ പോട്ടിൽ ഇടം ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :