ആവേശം അലയടിച്ച പോരാട്ടത്തില്‍ ജോക്കോവിച്ച് വീണു; ആൻഡി മറെയ്ക്ക് റോജേർസ് കപ്പ് കിരീടം

റോജേർസ് കപ്പ് , ആൻഡി മെറെ , നൊവാക് ജോക്കോവിച്ച് , യുഎസ് ഓപ്പൺ
ലണ്ടൻ| jibin| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (11:43 IST)
കരുത്തന്മാര്‍ ഏറ്റുമുട്ടിയ റോജേർസ് കപ്പ് ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് ബ്രിട്ടീഷ് താരം ആൻഡി മെറെ കിരീടം സ്വന്തമാക്കി. മൂന്നു മണിക്കൂർ നീണ്ട വാശിയേറിയ പോരാടത്തിനൊടുവിലാണ് ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ചിനെ മറെ തകര്‍ത്തത്. സ്‌കോര്‍: 6-4, 4-6, 6-3.

ആൻഡി മറെ ഈ വർഷം മറെ സ്വന്തമാക്കുന്ന നാലാം കിരീടമാണ്. ജയത്തോടെ കരിയറിലെ 35-മത് കിരീട നേട്ടവുമാണ് അദ്ദേഹം സ്വന്തമാക്കിയത്. കിരിടനേട്ടം ആൻഡി മറെ തന്റെ പരിശീലകയായ അമേലി മൗറിസ്മോയ്ക്ക് സമർപ്പിച്ചു. മൗറിസ്മോ ഇന്നലെ ഒരു ആൺകുഞ്ഞിന് ‍ജന്മം നൽകിയിരുന്നു.

2012ലെ ഫൈനലിന് ശേഷം ഹാർഡ് കോർട്ടിൽ മറെ ജോക്കോവിച്ചിനെ തോൽപ്പിക്കുന്നതും നടാടെയാണ്. സെമി പോരാട്ടത്തിൽ നേടിയ വിജയത്തോടെ സ്വിസ് താരം റോജർ ഫെഡററെ മറികടന്ന് മറെ ലോക റാങ്കിങ്ങിൽ രണ്ടാമതെത്തിയിരുന്നു. 2013ന് ശേഷം ആദ്യമായാണ് മറെ രണ്ടാം നമ്പർ സ്ഥാനം തിരിച്ചുപിടിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :