ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് തരിപ്പണം, ‘രാജകുമാരനായി വാവ്റിങ്ക’

ഫ്രഞ്ച് ഓപ്പണ്‍ , നൊവാക് ജോക്കോവിച്ച് , വാവ്റിങ്ക , നഡാല്‍
പാരീസ്| jibin| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (08:25 IST)
ഫ്രഞ്ച് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചു സ്വിസ് താരം സ്റാനിസ്ളാസ് പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം സ്വന്തമാക്കി. സ്കോര്‍ 4-6, 6-4, 6-3, 6-4. ആദ്യമായാണു വാവ്റിങ്ക ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്നത്. ഇത് മൂന്നാം തവണയാണ് ജോകോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ തോല്‍ക്കുന്നത്. കളിമണ്‍ കോര്‍ട്ടിലെ രാജാവായ റാഫേല്‍ നഡാലിനെ പരാജയപ്പെടുത്തിയാണ് ജോകോവിച്ച് ഫൈനലിലെത്തിയത്.

ജോകോവിച്ച് കിരീടം നേടുമെന്ന് തന്നെ എല്ലാവരും പ്രതീക്ഷിവെങ്കിലും ഫൈനലിലെ രണ്ടാം സെറ്റു മുതല്‍ കളിമാറി മറിയുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിപ്പോലും ജോകോവിച്ചിന് വാവ്റിങ്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചില്ല. നഡാലിനെ വിഴ്‌ത്തിയതിന്റെ ക്ഷീണം മാറും മുമ്പെ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണു ഫൈനലില്‍ കടന്ന ജോകോവിച്ചിന് തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു. അതോടെ സ്വിസ് താരം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

റോജര്‍ ഫെഡറര്‍ക്കു ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന സ്വസ് താരമെന്ന ബഹുമതിയാണു വാവ്റിങ്ക കൈവരിച്ചിരിക്കുന്നത്. ഒരുപക്ഷെ വാവ്‌റിങ്കപോലും. ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചാല്‍പ്പോലും അത്ഭുതമില്ലെന്നായിരുന്നു എതിരാളിയായ മത്സരത്തിന് മുന്‍പ് വാവ്‌റിങ്കയുടെ പ്രതികരണം. എന്നാല്‍ അവസാന ജയം വാവ്‌റിങ്കയ്ക്കൊപ്പം നിന്നു. മൂന്നാം ഫൈനലിലും പിഴച്ചെങ്കിലും ശക്തമായി തിരിച്ചുവരുമെന്ന വാക്കുകളോടെയാണ് ജോകോവിച്ച് റോളണ്ട് ഗാരോസില്‍ നിന്ന്
മടങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :