റിയോ|
സജിത്ത്|
Last Updated:
ഞായര്‍, 21 ഓഗസ്റ്റ് 2016 (10:14 IST)
ഒളിംപിക്സ് ഫുട്ബോളിലെ ആദ്യ സ്വർണമണിഞ്ഞ് ബ്രസീൽ ടീം. ലോകകപ്പ് ഫുട്ബാളിൽ ജർമനിയോടേറ്റ കനത്ത തോൽവിക്ക് പകരം വീട്ടിയാണ് ബ്രസീൽ റിയോ ഒളിംപിക്സ് ഫുട്ബാൾ ജേതാക്കളായത്. ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 5-4നായിരുന്നു ബ്രസീലിന്റെ വിജയം.
കളിയുടെ ആദ്യ പകുതിയിൽ നെയ്മർ തൊടുത്ത ഫ്രീകിക്കിലൂടെയാണ് ബ്രസീൽ ലീഡ് നേടിയത്. എന്നാൽ 59ാം മിനിറ്റിൽ ക്യാപ്റ്റൻ മാക്സിമില്ല്യൻ മേയറിലൂടെ ജർമനി തിരിച്ചടിച്ചു. നിശ്ചിത സമയം അവസാനിക്കുംവരെ ഇരുടീമുകളും സമനിലപ്പോരാട്ടം അവസാനിപ്പിച്ച് വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മത്തിയസ്, സെര്‍ജി, ബ്രാന്‍ഡറ്റ്‌സ്, സ്യൂലെ എന്നിവര്‍ ജര്‍മ്മനിക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ പീറ്റേഴ്‌സണിന് പിഴച്ചു. തുടര്‍ന്ന് അവസാന കിക്കെടുക്കാന്‍ എത്തിയ നെയ്മര്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ട് മെസിയാകാതെ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മത്സരത്തിനുശേഷം താന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്നും നെയ്മര്‍ പ്രഖ്യാപിച്ചു.