റിയോ ഒളിമ്പിക്‌സ്: അഭിനനവ് ബിന്ദ്ര ഫൈനലിൽ; ഗഗൻ നാരംഗ് ഫൈനൽ കാണാതെ പുറത്ത്

ഫൈനൽ മത്സരങ്ങൾ ഇന്ത്യൻ സമയം 8.30ന് ആരംഭിക്കും

  abhinav bindra , shooting , rio olympics , റിയോ ഒളിമ്പിക്‍സ് , അഭിനവ് ബിന്ദ്ര , ഷൂട്ടിംഗ് , റിയോ
റിയോ ഡീ ജനീറോ| jibin| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (19:19 IST)
റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ഫൈനലിലെത്തി. 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിലാണ് ബിന്ദ്ര ഫൈനലിലെത്തിയത്. ബീജിംഗ് ഒളിമ്പിക്‌സിൽ ഈ ഇനത്തിൽ ബിന്ദ്ര സ്വർണം നേടിയിരുന്നു.

ഫൈനൽ മത്സരങ്ങൾ ഇന്ത്യൻ സമയം 8.30ന് ആരംഭിക്കും. നിലവിൽ 625.7 പോയന്റുമായി ബിന്ദ്ര ഏഴാം സ്ഥാനത്താണ്. 50 പേർ പങ്കെടുത്ത യോഗ്യതാ മത്സരത്തിലാണ് ബിന്ദ്രയ്‌ക്ക് ഏഴാം സ്ഥാനം ലഭിച്ചത്.

അതേസമയം, ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഗഗൻ നാരംഗ് ഫൈനലിലെത്താതെ പുറത്തായി. 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിലാണ് ഗഗൻ നാരംഗ് മത്സരിച്ചിരുന്നത്. ലണ്ടൻ ഒളിമ്പിക്‌സിൽ നാരംഗിന് ഈ ഇനത്തിൽ വെങ്കല മെഡൽ ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :