മൈക്കല്‍ ഫെല്‍പ്സിന് റിയോ ഒളിംപിക്സില്‍ ആദ്യസ്വര്‍ണം; ഒളിംപിക്സ് വേദിയിലെ പത്തൊമ്പതാം സ്വര്‍ണനേട്ടത്തില്‍ ഫെല്‍ല്‍പ്സ്

മൈക്കല്‍ ഫെല്‍പ്സിന് റിയോയിലെ ആദ്യസ്വര്‍ണം

റിയോ ഡി ജനീറോ| JOYS JOY| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (12:50 IST)
റിയോ ഒളിംപിക് വേദിയില്‍ മൈക്കല്‍ ഫെല്‍പ്സിന് ആദ്യസ്വര്‍ണം. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്. ഒളിംപിക്സ് വേദിയില്‍ ഫെല്‍പ്സ് സ്വന്തമാക്കുന്ന 19 ആമത്തെ സ്വര്‍ണമാണിത്.

3:09.92 മിനിറ്റിലാണ് യു എസ് ടീം സ്വർണത്തിലേക്ക് നീന്തിയെത്തിയത്. ഫെൽപ്സിനു പുറമേ, കാലിബ് ഡ്രെസ്സൽ, റയാൻ, നഥാൻ അഡ്രിയാൻ എന്നിവരാണ് യു എസ് ടീമിലെ മറ്റ് അംഗങ്ങൾ. റിയോയിൽ ഫെൽപ്സിന്‍റെ ആദ്യ സ്വർണമാണിത്.

ഇതോടെ, ഫെൽപ്സിന്റെ ആകെ ഒളിംപിക് മെഡൽ സമ്പാദ്യം 23 ആയി. 19 സ്വർണം, രണ്ടു വെള്ളി, രണ്ട് വെങ്കലം. 2012 ലണ്ടൻ ഒളിംപിക്സിനു ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഫെൽപ്സ്, പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :