റിയോ ഒളിംപിക്സ്: വനിത ഹോക്കിയില്‍ ഇന്ത്യയ്ക്ക് സമനിലയോടെ തുടക്കം

റിയോയില്‍ വനിത ഹോക്കി ടീമിന് സമനില

റിയോ ഡി ജനീറോ| JOYS JOY| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (08:51 IST)
റിയോ ഒളിംപിക്സില്‍ വനിത ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് സമനിലയോടെ തുടക്കം. എതിരാളികളായ ജപ്പാനുമായി 2 - 2ന് ഇന്ത്യ പാലിച്ചു. ലോകറാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് ജപ്പാന്റെ സ്ഥാനം.

പകുതിസമയം പിന്നിടുമ്പോള്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ജപ്പാന്‍. ആദ്യ ക്വാര്‍ട്ടറില്‍ ഇമി നിഷികോറിയും രണ്ടാം ക്വാര്‍ട്ടറില്‍ മയ് നകാഷിമയും ജപ്പാനു വേണ്ടി ഗോളുകള്‍ നേടി. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്കായി റാണി രാംപാലും ലിലിമ മിന്‍സും സ്കോര്‍ ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :