ടെന്നിസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2024 (17:05 IST)
ടെന്നിസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം അണിഞ്ഞ താരമാണ് റാഫേല്‍ നഡാല്‍. തന്റെ അവസാന മത്സരം നവംബറില്‍ മലാകയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്‌പെയിനായാണ് താരം കളിക്കുന്നത്. പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നുവെന്ന് ഒരു വീഡിയോയിലൂടെയാണ് 38 കാരനായ താരം വ്യക്തമാക്കിയത്. ഇടുപ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് 2023 സീസണിലെ ഭൂരിഭാഗവും നഡാലിന് നഷ്ടപ്പെട്ടിരുന്നു.

കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നാണ് നഡാല്‍ അറിയപ്പെടുന്നത്. നാലുതവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിട്ടുണ്ട്. കൂടാതെ 14 തവണ ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടവും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :