ഏഷ്യന്‍ ഗെയിംസ്: ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പി.വി.സിന്ധു പുറത്ത്

രേണുക വേണു| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (09:03 IST)

ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോല്‍വി. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. നേരിട്ട രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി (21-16, 21-15). കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധുവിന് വെള്ളി ലഭിച്ചിരുന്നു.

അതേസമയം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മികച്ച മുന്നേറ്റം നടത്തുകയാണ്. പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ഇന്ത്യന്‍ ടീമിന് ലഭിച്ചു. ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യക്കാണ്. നിലവിലെ ചാംപ്യനായ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. കിഷോര്‍ കുമാര്‍ ജെനയ്ക്കാണ് വെള്ളി. പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ എത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :