ഏഷ്യൻ ഗെയിംസ് : ഹോക്കിയിൽ പാകിസ്ഥാൻ പോസ്റ്റിൽ ഇന്ത്യ അടിച്ചിട്ടത് 10 ഗോളുകൾ!, കയ്യടിച്ച് ക്രിക്കറ്റ് താരങ്ങളും

അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2023 (09:39 IST)

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്ഥാനെ നാണംകെടുത്തി ഇന്ത്യ. രണ്ടിനെതിരെ 10 ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഹോക്കിയില്‍ തങ്ങളുടെ ഏറ്റവും വലിയ വിജയം കുറിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിംഗ് നാലുഗോളുകളും വരുണ്‍ കുമാര്‍ രണ്ടും മന്ദീപ് സിംഗ്, സ്മുമിത്, ഷംസേര്‍ സിംഗ്,ലളിത് കുമാര്‍ ഉപാധ്യായ് എന്നിവര്‍ ഓരോ ഗോളുകളും നേടി. മുഹമ്മദ് ഖാന്‍, അബ്ദുള്‍ റാണ എന്നിവരായിരുന്നു പാകിസ്ഥാന്റെ ഗോളുകള്‍ നേടിയത്.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ 2-0ന് മുന്നിലെത്തിയിരുന്നു. രണ്ടാം പാതിയില്‍ ഇത് 4-0 ആയി ഉയര്‍ത്തി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ 7-1 ആയിരുന്നു സ്‌കോര്‍ നില. ശേഷിക്കുന്ന 15 മിനിട്ടില്‍ ഇന്ത്യ 3 ഗോളുകളും കൂടി സ്വന്തമാക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമായി ചൈനയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഹോക്കി ടീമിനെ പിന്തുണച്ചുകൊണ്ട് ഗാലറിയിലുണ്ടായിരുന്നൂ. ക്രിക്കറ്റ് താരങ്ങള്‍ മത്സരം കാണുന്നതിന്റെ ചിത്രങ്ങള്‍ ഹോക്കി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു.

നേരത്തെ സ്‌ക്വാഷില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചുകൊണ്ട് ഇന്ത്യ പത്താം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു. 21നായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യ സെറ്റ് തോറ്റിടത്ത് നിന്ന് തിരിച്ചുവന്നാണ് ഇന്ത്യന്‍ വിജയം. സൗരവ് ഘോഷാല്‍,അഭയ് സിംഗ്,മഹേഷ് എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണ്ണം. അതേസമയം ഇന്ന് മിക്‌സഡ് ടെന്നീസില്‍ ഇന്ത്യന്‍ സഖ്യമായ രോഹന്‍ ബൊപ്പണ്ണ- റുതുജ ഭോസ്ലെ സഖ്യം സ്വര്‍ണ്ണം നേടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :