കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 318 റൺസിന് പുറത്ത്

ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 318 റൺസിന് ഓൾഔട്ടായി

500test, kanpur, india, newzealand അഞ്ഞൂറാം ടെസ്റ്റ്, കാണ്‍പൂര്‍, ഇന്ത്യ, ന്യൂസിലന്‍‌ഡ്
കാണ്‍പൂര്‍| സജിത്ത്| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (11:07 IST)
അഞ്ഞൂറാം ടെസ്റ്റ് മല്‍സരമെന്ന പ്രത്യേകതയുമായി ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയ ഇന്ത്യ, ഒന്നാം ഇന്നിങ്സിൽ 318 റൺസിന് ഓൾഔട്ടായി. ഒൻപത് വിക്കറ്റിന് 291 റൺസെന്ന നിലയിൽ രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഏഴ് ഓവറിൽ വെറും 27 റൺസ് കൂടി കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളൂ.

ഇന്നലത്തെ സ്കോറിനോട് ഒരു റൺ മാത്രം കൂട്ടിച്ചേര്‍ക്കാനെ ഉമേഷ് യാദവിന് കഴിഞ്ഞുള്ളൂ. വാഗ്‌നറിന് വിക്കറ്റ് സമ്മാനിച്ച് ഉമേഷ് മടങ്ങി. 42റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍‌ഡ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്തിട്ടുണ്ട്. 21 റണ്‍സെടുത്ത ഗുപ്ടില്‍ ഉമേഷ് യാദവിന്റെ ബൌളിങ്ങില്‍ എല്‍ ബി ഡ്ബ്ല്യൂ ആകുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :