ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ താരമായി പി വി സിന്ധു !

സുമീഷ് ടി ഉണ്ണീൻ| Last Modified ഞായര്‍, 16 ഡിസം‌ബര്‍ 2018 (13:50 IST)
ബീജിങ്: ബഡ്മിന്റൺ വേൾഡ് ടൂർ കിരീടം പിവി സിന്ധു സ്വന്തമാക്കി. ഇതോടെ വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ താരമെന്ന അപൂർവ നേട്ടം സിന്ധു കൈപ്പിടിയിലൊതുക്കി. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരെയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോർ 21/19, 21/17. ഈ വർഷം സിന്ധു നേടുന്ന ആദ്യ കിരീട നേട്ടംകൂടിയാണിത്. സെമിയിൽ തായ്‌ലൻഡിന്റെ മുൻ ലോക ചാമ്പ്യനായ റത്ചനോക് ഇന്റനോനിനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിൽ പ്രവേശിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :