സുമീഷ് ടി ഉണ്ണീൻ|
Last Updated:
ഞായര്‍, 16 ഡിസംബര്‍ 2018 (13:26 IST)
ഫീച്ചർഫോണുകൾക്ക് പകരമായി സ്വന്തം സ്മാർട്ട്ഫോണുകളെ വിപണിയിലെത്തിക്കാൻ റിലയൻസ് ജിയോ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ.
ഇതു സംബന്ധിച്ച് അമേരിക്കൻ കമ്പനിയായ ഫ്ലക്സ് എന്ന സ്ഥാപനവുമായി ജിയോ ചർച്ചന ടത്തി.
സ്മാർട്ട്ഫോണുകൾ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിർമ്മിച്ച് നൽകുന്ന കമ്പനിയാണിത്.
ഫ്ലക്സിന്റെ ചെന്നൈയിലെ പ്ലാന്റ് 50 ലക്ഷത്തോളം സ്മാർട്ട്ഫോണുകൾ നിർമ്മിക്കാൻ ശേഷിയുള്ളതാണ്. രാജ്യത്തെ 50 കോടിയോളം വരുന്ന ഫീച്ചർഫോൻ ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് ജിയോയുടെ പുതിയ നീക്കം. ഇതിലൂടെ ബിസിനസ് ഇരട്ടിയാക്കാം എന്നാണ് ജിയോ കണക്കുകൂട്ടുന്നത്.
വലിയ ഓഫറുകൾ നൽകി കുറഞ്ഞ വിലക്ക് 4G സ്മാർട്ട്ഫോണുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനാകും കമ്പനി ലക്ഷ്യം വക്കുക. ഇതോടെ ജിയോ കണക്ഷനുകളുടെ എണ്ണത്തിലും സേവനങ്ങളുടെ ഉപയോഗത്തിലും വർധനവ് വരും. 500
രൂപക്ക് ഗൂഗിൾ 4G ഫീച്ചർഫോണുകൾ രംഗത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനു പിന്നാലെയാണ് ജിയോയുടെ സ്മാർട്ട്ഫോനിലേക്കുള്ള നീക്കം.