കൂട്ടുകാര്‍ പൊണ്ണത്തടിയന്‍ എന്നു വിളിച്ച് കളിയാക്കും, 13 വയസ്സുള്ളപ്പോള്‍ 80 കിലോയേക്കാള്‍ തൂക്കം; നീരജ് ചോപ്രയുടെ കുട്ടിക്കാലം ഇങ്ങനെ

രേണുക വേണു| Last Modified ശനി, 7 ഓഗസ്റ്റ് 2021 (20:19 IST)

ടോക്കിയോയില്‍ ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നീരജ് ചോപ്രയെന്ന 23 കാരന്‍. നീരജിന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. സുഹൃത്തുക്കളുടെ ബോഡി ഷെയ്മിങ്ങിന് ഇരയായ അനുഭവമാണ് നീരജിന് പറയാനുള്ളത്. കുട്ടിക്കാലത്ത് ശരീരഭാരം കൂടിയതിനാല്‍ നീരജ് ഏറെ പരിഹാസങ്ങള്‍ കേട്ടിട്ടുണ്ടെന്ന് നീരജിന്റെ അമ്മാവന്‍ ബീം ചോപ്ര പറയുന്നു.

നെയ്യും പാല്‍ ചേര്‍ത്ത മധുര വിഭവങ്ങളും നന്നായി കഴിക്കുന്ന ആളായിരുന്നു നീരജ്. ഭക്ഷണപ്രേമിയായ നീരജ് കുട്ടിക്കാലത്ത് തന്നെ പ്രായം ആവശ്യപ്പെടുന്നതിലും അധികം തടിക്കാന്‍ തുടങ്ങി. 13 വയസ്സുള്ളപ്പോള്‍ നീരജിന്റെ ശരീരഭാരം 80 ല്‍ കൂടുതലായിരുന്നു. സ്‌കൂളിലെയും അയല്‍പ്പക്കത്തെയും സുഹൃത്തുക്കള്‍ 'പൊണ്ണത്തടിയന്‍' എന്നു വിളിച്ച് നീരജിനെ നിരന്തരം പരിഹസിച്ചിരുന്നതായി അമ്മാവന്‍ ബീം ചോപ്ര ഇന്ത്യ ടുഡെയോട് പറഞ്ഞു. സുഹൃത്തുക്കളുടെ പരിഹാസം അതിരുകടന്നപ്പോള്‍ നീരജിനെ അമ്മാവന്‍ ജിമ്മില്‍ ചേര്‍ത്തു. 2011 ലാണ് പാനിപത്ത് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിലെ ജിം ക്ലാസില്‍ നീരജിനെ ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :