യുഎസ് ഓപ്പൺ: സ്വരേവ്- തീം കലാശപ്പോര്, വനിതാവിഭാഗം ഒസാക-അസരങ്ക ഫൈനൽ നാളെ

അഭിറാം മനോഹർ| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2020 (10:35 IST)
ഫൈനലിൽ ഡൊമനിക് തീം- ആന്ദ്രേ സ്വരേവിനെ ഫൈനലിൽ നേരിടും. റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഓസ്ട്രിയന്‍ താരമായ തീം ഫൈനലിൽ കടന്നത്. മറ്റൊരു സെമിയിൽ സ്പാനിഷ് താരമായ കരേനോ ബുസ്റ്റയെ തോൽപ്പിച്ചാണ് ജർമൻ താരമായ സ്വരേവ് ഫൈനലിലെത്തിയത്.

അതേസമയം വനിതകളുടെ ഫൈനൽ മത്സരത്തിൽ ബലാറസിന്റെ വിക്‌റ്റോറിയ അസരങ്ക ജപ്പന്റെ നവോമി ഒസാകയെ നേരിടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :