ഒളിമ്പിക്‌സിൽ അട്ടിമറികൾ അവസാനിക്കുന്നില്ല, ആഷ്‌ലി ബാർട്ടിയ്‌ക്ക് പിന്നാലെ ഒസാക്കയും പുറത്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജൂലൈ 2021 (12:52 IST)
ഒളിമ്പിക്‌സ് ടെന്നീസ് കോർട്ടിൽ അട്ടിമറികൾ തുടരുന്നു.ലോക ഒന്നാം നമ്പർ വനിതാ‌താരമായ ആഷ്‌ലി ബാർട്ടിയ്ക്ക് പിന്നാലെ നിലവിലെ ലോക രണ്ടാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒസാക്കയും ഒളിമ്പിക്‌സിൽ നിന്ന് പുറത്തായി. മൂന്നാം റൗണ്ടിൽ ചെക്ക് റിപ്പബ്ലിക്കിന്റെ സീഡില്ലാ താരം മാര്‍കേറ്റ വോണ്‍ഡ്രോവ്‌സ്‌കയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വോണ്‍ഡ്രോവ്‌സ്‌കയുടെ വിജയം. സ്‌കോര്‍: 6-1, 6-4. 2019 ഫ്രഞ്ച് ഓപ്പണില്‍ റണ്ണറപ്പായ വോണ്‍ഡ്രോവ്‌സ്‌ക മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. രണ്ടാം സെറ്റി‌ന്റെ തുടക്കത്തിൽ ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നീട് അത് നിലനിര്‍ത്താന്‍ ജാപ്പനീസ് താരത്തിന് സാധിച്ചില്ല.ലോക റാങ്കിങിൽ 42മതാണ് വോണ്‍ഡ്രോവ്‌സ്‌ക. അടുത്ത റൗണ്ടില്‍ സ്‌പെയിനിന്റെ പൗല ബഡോസയോ അര്‍ജന്റീനയുടെ നാദിയ പൊഡോറോസ്‌കയോ ആയിരിക്കും വോണ്‍ഡ്രോവ്‌സ്‌കയുടെ എതിരാളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :