അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 ജൂലൈ 2021 (16:07 IST)
ഒളിമ്പിക്‌സിൽ
ഇന്ത്യ ഏറെ പ്രതീക്ഷവെച്ചിരുന്ന ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇന്നും മോശം ദിനം. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പുരുഷന്മാരുടെ വ്യക്തിഗത സ്‌കീറ്റ് ഷൂട്ടിങ്ങില്‍ നിന്നും ഇന്ത്യയുടെ അംഗദ് വീര്‍ സിങ്ങും മായിരാജ് അഹമ്മദ് ഖാനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.
രണ്ട് ദിവസങ്ങളിലായി നടന്ന യോഗ്യതാമത്സരങ്ങളിൽ അംഗദ് 18-ാം സ്ഥാനത്തും മായിരാജ് 25-ാം സ്ഥാനത്തുമാണ് മത്സരം പൂര്‍ത്തീകരിച്ചത്. ആകെ 125 പോയന്റ് നേടാനാകുന്ന മത്സരത്തില്‍ അംഗദ് 120 പോയന്റും മായിരാജ് 117 പോയിന്റുമാണ് നേടിയത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങിൽ മനു ഭാക്കർ അടക്കം നിരവധി പ്രമുഖ താരങ്ങളാണ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായത്.