ടേബിൾ ടെന്നീസിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ പൊലിഞ്ഞു, മനിക ബത്രയും സുമിത് നാഗാലും

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 26 ജൂലൈ 2021 (20:03 IST)
ടേബിൾ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അസ്‌തമിച്ചു. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മൂന്നാം റൗണ്ടിൽ തോൽവി വഴങ്ങി. പുരുഷ വിഭാഗം സിംഗിൾസിൽ സുമുത് നാഗലും പരാ‌ജയം ഏറ്റുവാങ്ങി.

ഓസ്ട്രേലിയൻ താരം സോഫിയ പൊൽക്കനോവയോടാണ് മനിക തോൽവി ഏറ്റുവാങ്ങിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും തന്റെ പേരിനൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. സ്കോർ 8-11,2-11,5-11,7-11

അതേസമയം രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനോടായിരുന്നു സുമിത് തോൽവി ഏറ്റുവാങ്ങിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ വിജയമാണ് മെദ്‌മദേവ് വഴങ്ങിയത്. ഇതോടെ പുരുഷവിഭാഗം ടേബിൾ ടെന്നീസിലെയും ഇന്ത്യൻ പ്രതീക്ഷകൾ അസ്‌തമിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :