ഷൂമാക്കറിന്റെ ചികിത്സയ്ക്കായി ഒരാഴ്ച വേണ്ടിവരുന്നത് 97 ലക്ഷം രൂപ

 മൈക്കേൽ ഷൂമാക്കര്‍ , ഫോർമുല വൺ , ലണ്ടൻ , ഫോർമുല വൺ
ലണ്ടൻ| jibin| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (13:54 IST)
സ്കീയിംഗിനിടയില്‍ ആൽപ്സ് പർവ്വത നിരകളിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കാറോട്ട ഇതിഹാസം മൈക്കേൽ ഷൂമാക്കറിന്റെ ചികിത്സയ്ക്കായി ചെലവഴിക്കുന്നത് കോടികള്‍.

ഒരാഴ്ച
ഏകദേശം ഒരുലക്ഷം പൗണ്ട് (97 ലക്ഷത്തോളം രൂപ) ആണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഷൂമിക്ക് പരിക്കേറ്റത്. പിന്നീട് ദീർഘനാൾ നിർബന്ധിത കോമ അവസ്ഥയിലായ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ചെലവഴിച്ചത് കോടികള്‍ ആണ്.

45കാരനായ ഷൂമിയെ സാധാരണനിലയിലേക്ക് എത്തിക്കാൻ പതിനഞ്ച് ഡോക്ടർമാരാണ് എല്ലാ സമയവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. കുറച്ചു ദിവസം മുമ്പാണ് താരം ആശുപത്രി വിട്ടത്. ഷൂമിയെ സാധാരണനിലയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :