മെല്‍ബണ്‍|
jibin|
Last Modified തിങ്കള്‍, 19 മെയ് 2014 (12:53 IST)
പ്രമുഖ ഓസ്ട്രേലിയന്‍ കാറോട്ടക്കാരന്‍ സര്‍ ജാക്ക് ബ്രഭാം അന്തരിച്ചു. ഇദ്ദേഹം മൂന്നു തവണ ലോക ഫോര്‍മുല വണ്‍ ചാമ്പ്യന്‍ പട്ടം നേടിയ താരമാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് അദ്ദേഹത്തിന്‍റെ മകന്‍ പറഞ്ഞു.
1948ല്‍ ആണ് ജാക്ക് കാറോട്ട മേഖലയില്‍ എത്തുന്നത്. പിന്നീട് 1959,60,66 വര്‍ഷങ്ങളില്‍ ആണ് അദ്ദേഹം ഫോര്‍മുല വണ്‍ ലോക കിരീടം നേടിയത്. ജാക്ക് സ്വന്തമായ നിര്‍മിച്ച കാര്‍ ഓടിച്ചാണ് 1996ലെ ചാമ്പ്യന്‍ പട്ടം നേടിയത്. ഓസ്ട്രേലിയക്ക് ഒരു ഇതിഹാസത്തെ നഷ്ടമായിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ടോണി അബോട്ട് മരണ വാര്‍ത്തയോട്
പ്രതികരിച്ചത്.