ട്രാക്ക് വിട്ടാല്‍ ക്രിക്കറ്റിലേക്കെന്ന് യൊഹാന്‍ ബ്ലെയ്ക്ക്

കിംഗ്സറ്റണ്‍| jibin| Last Modified ശനി, 17 മെയ് 2014 (13:03 IST)
ട്രാക്കിലെ ഓട്ടം എന്ന് അവസാനിക്കുന്നുവോ അന്ന് മുതല്‍ താന്‍ ക്രിക്കറ്റിലേക്ക് ഇറങ്ങുമെന്ന് യൊഹാന്‍ ബ്ലെയ്ക്ക്. ബ്ലെയ്ക്ക് തന്നെയാണ് തന്റെ ഉള്ളിലിരുപ്പ് വ്യക്തമാക്കിയത്. ട്രാക് വിട്ടാല്‍ ഇംഗ്ലീഷ് കൌണ്ടിയിലെ യോര്‍ക്ക് ഷെയറില്‍ കളിക്കാനാണ്
താല്‍പ്പര്യമെന്ന് ബ്ലെയ്ക്ക് പറഞ്ഞു.


എന്നാല്‍ ബ്ലെയ്ക്കിന്റെ തീരുമാനം കേട്ട് ക്ലബ് ഞെട്ടിപ്പോയി. താനാണ് ലോകത്ത് ഏറ്റവും വേഗത്തില്‍ പന്തെറിയുന്നതെന്നും. മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ പന്തെറിയാന്‍ തനിക്കാവുമെന്നും ബ്ലെയ്ക്ക് പറഞ്ഞു. 2011ലെ 100 മീറ്ററിലെ ലോകചാമ്പ്യനാണ് ബ്ലെയ്ക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :