മലേഷ്യൻ ഓപ്പൺ സൂപ്പർ സീരീസ്: സൈന ക്വാർട്ടറിൽ

 സൈന നെഹ്‌വാൾ , മലേഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് , ഡി ശ്രീകാന്ത്
ക്വാലാലംപൂർ| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (10:48 IST)
ഇന്ത്യൻ ബാഡ്‌മിന്റണ്‍ താരവും ലോക ഒന്നാം നമ്പറുമായ സൈന നെഹ്‌വാൾ മലേഷ്യൻ ഓപ്പൺ സൂപ്പർ സീരീസിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. അര മണിക്കൂർ മാത്രം നീണ്ട മത്സരത്തിൽ ചൈനീസ് താരം യാവോസ്യൂയിനെ അനായാസം കീഴടക്കിയാണ് ( 21-13, 21-9)സൈന ക്വാർട്ടർ ഉറപ്പിച്ചത്. ജയത്തോടൊപ്പം തന്റെ ലോക ഒന്നാം നമ്പർ പട്ടത്തിന് ഔദ്യോഗിക സ്ഥിരീകരണം ഇന്നലെ ലഭിച്ചതും സൈനയ്ക്ക് ഇരട്ടി മധുരമായി.

അതേസമയം, പുരുഷ സിംഗിൾസിൽ ചൈനയുടെ ടിയാൻ ഹൗവേയിയോട് തോറ്റ് ഡി ശ്രീകാന്ത് തോറ്റു പുറത്തായപ്പോള്‍,
കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ പി കശ്യപ് ചൈനയുടെ ലോക ചാമ്പ്യൻ വെൻഗോംഗിനോട് തോറ്റ് പുറത്തായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :