കള്ളപ്പണനിക്ഷേപത്തില്‍ പങ്കുണ്ടെന്ന് വാര്‍ത്ത; സ്പാനിഷ് പത്രത്തിനെതിരെ മെസി നിയമനടപടിക്ക്

കള്ളപ്പണനിക്ഷേപത്തില്‍ പങ്കുണ്ടെന്ന് വാര്‍ത്ത; സ്പാനിഷ് പത്രത്തിനെതിരെ മെസി നിയമനടപടിക്ക്

പാരിസ്| JOYS JOY| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (11:11 IST)
കള്ളപ്പണനിക്ഷേപത്തില്‍ പങ്കുണ്ടെന്ന് വാര്‍ത്ത കൊടുത്ത സ്പാനിഷ് പത്രത്തിനെതിരെ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി. മെസ്സി ഉള്‍പ്പെടെ ലോകത്തിലെ പല പ്രമുഖര്‍ക്കും പനാമയില്‍ കള്ളപ്പണനിക്ഷേപം
ഉണ്ടെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മെസി നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

‘പനാമ പേപ്പേഴ്സ്’ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടി ആരംഭിച്ചതായി മെസിയുടെ നിയമസംഘം അറിയിച്ചു.

അതേസമയം, മാനനഷ്‌ടമുണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മിഷേല്‍ പ്ളാറ്റിനിയും പറഞ്ഞു. നിയമവിരുദ്ധമായി ഇടപാടുകള്‍ ഒന്നുമില്ലെന്നും അദ്ദേഹത്തിന്റെ സംഘം വ്യക്തമാക്കി.

പ്രമുഖ ബോളിവുഡ് താരങ്ങളായ അമിതാഭ ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍. ഗൌതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി എന്നിവര്‍ക്കും പനാമയില്‍ കള്ളപ്പണനിക്ഷേപം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :