“എന്നെ ആരും തല്ലിയിട്ടില്ല” - നടന്‍ ബാല, സംഘര്‍ഷത്തില്‍ നടന്‍ ബാലയ്ക്ക് പല്ല് നഷ്ടപ്പെട്ടെന്നുള്ള വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് സൂചന

ബാലയ്ക്ക് മര്‍ദ്ദനമേറ്റെന്ന വാര്‍ത്ത തെറ്റ്!

Bala, Amrutha, Amrita, Oommenchandy, Adoor Prakash,  ബാല, അമൃത, സുധീരന്‍, ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ്
Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (19:33 IST)
കഴിഞ്ഞ ദിവസം കൊച്ചി പാലാരിവട്ടത്തെ ഒരു ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ നടന്ന സംഘര്‍ഷത്തില്‍ നടന്‍ ബാലയ്ക്ക് മര്‍ദ്ദനമേറ്റെന്നും പല്ല് നഷ്ടപ്പെട്ടെന്നുമുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് സൂചന. തന്നെ ആരും തല്ലിയിട്ടില്ലെന്ന വിശദീകരണവുമായി ബാലയും രംഗത്തെത്തി.

ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനും ഒരു താമസക്കാരനും തമ്മിലുള്ള തര്‍ക്കം താന്‍ കുറച്ചുനേരം നോക്കിനിന്നിട്ട് പോവുക മാത്രമാണ് ഉണ്ടായതെന്നും സംഘര്‍ഷത്തില്‍ താന്‍ ഭാഗമായിട്ടില്ലെന്നും പറയുന്നു. ആള്‍ക്കൂട്ടത്തിനിടെ തന്നെ കണ്ടാല്‍ താന്‍ ആ പ്രശ്നത്തിന്‍റെ ഭാഗമാകുമെന്ന് തെറ്റിദ്ധരിക്കുമെന്ന് കരുതിയാണ് അവിടെനിന്ന് പോയതെന്നും ബാല പറയുന്നു.

സംഘര്‍ഷത്തില്‍ ബാലയുടെ മുഖത്ത് ഗുരുതരമായി പരുക്കേല്‍ക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :