ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ഞായര്‍, 24 ജൂലൈ 2016 (12:23 IST)
ഉത്തേജക മരുന്നു പരിശോധനയില്‍ ഇന്ത്യയുടെ ഗുസ്തി താരം നര്‍സിംഗ് യാദവ് പരാജയപ്പെട്ടു. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യുടെ പരിശോധനയിൽ നർസിങ്ങിന്റെ എ സാംപിളും ബി സാംപിളും പോസിറ്റീവെന്നു കണ്ടെത്തുകയായിരുന്നു.
റിയോ ഒളിംപിക്‌സ് പട്ടികയില്‍ 74 കി ഗ്രാം വിഭാഗത്തില്‍
ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് നര്‍സിംഗായിരുന്നു. പരിശോധനയില്‍ പരാജയപ്പെട്ടതോടെ നർസിങ് യാദവിനു റിയോ ഒളിംപിക്സ് നഷ്ടമായേക്കുമെന്നാണ് സൂചന.
അതേസമയം, നർസിങ് യാദവിനെ കുടുക്കിയതാണെന്നു സംശയിക്കുന്നതായി റസ്‌ലിങ് ഫെഡറേഷൻ ആരോപിച്ചു. ദേശീയ ഉത്തജേക വിരുദ്ധ ഏജന്‍സി ജൂലായ് അഞ്ചിനാണ് നര്‍സിംഗിനെ പരിശോധനക്കു വിധേയമാക്കുന്നത്. സോനാപത്തിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (സായ്) കേന്ദ്രത്തിലായിരുന്നു പരിശോധന.
74 കി ഗ്രാം വിഭാഗത്തില്‍ മികച്ച താരമായ നര്‍സിംഗായിരുന്നു ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.
2015 ലെ ലോകചാംപ്യൻഷിൽ വെങ്കല മെഡൽ നേടിയതോടെയാണ് നർസിങ് ഒളിംപിക്സിനു യോഗ്യത നേടിയത്.
സുശീല്‍ കുമാര്‍ പരിക്കുമൂലം പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നര്‍സിംഗിനെ ഒളിംപിക്‌സിന് ഉള്‍പ്പെടുത്തിയത്.