പെയ്സ് ലോകത്തിലെ മികച്ച കായികതാരങ്ങളില്‍ ഒരാളാണെന്ന് നദാല്‍

പെയ്സ് ലോകത്തിലെ മികച്ച കായികതാരങ്ങളില്‍ ഒരാള്‍

ന്യൂഡല്‍ഹി| Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (18:49 IST)
ലോകത്തെ ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളാണ് ലിയാന്‍ഡര്‍ പെയ്സ് എന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന്റെ പ്രശംസ. ഡേവിസ് കപ്പ് ഡബിള്‍സില്‍ പെയ്സ് - സാകേത് മയ്‌നേനി സഖ്യവുമായുള്ള മത്സരശേഷം പ്രതികരിക്കുകയായിരുന്നു നദാല്‍.

ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളായാണ് പെയ്സിനെ ചരിത്രം രേഖപ്പെടുത്തുക. ഡ ബിള്‍സിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് പെയ്സ്. പെയ്സിനെതിരെ ഡേവിസ് കപ്പ് ഡബിള്‍സില്‍ കളിക്കാനായത് വളരെ സന്തോഷം നല്കുന്ന കാര്യമാണ്. പെയ്സ് നന്നായി കളിച്ചെന്നും നദാല്‍ പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തെ തോല്പിച്ച് നദാല്‍ - മാര്‍ക്ക് ലോപ്പസ് സഖ്യം ലോകഗ്രൂപ്പില്‍ ഇടം നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :