ഡേവിസ് കപ്പ് ടെന്നീസ്; കരുത്തരായ സ്‌പെയിനിനെ നേരിടാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

വേള്‍ഡ് ഗ്രൂപ്പ് ഓഫ് പ്ലേ ഓഫിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം.

newdelhi, Davis Cup, India, Spain ന്യൂഡല്‍ഹി, ഡേവിസ് കപ്പ് ടെന്നീസ്, സ്‌പെയിന്‍, ഇന്ത്യ
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (10:45 IST)
വേള്‍ഡ് ഗ്രൂപ്പ് ഓഫ് പ്ലേ ഓഫിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ഡല്‍ഹിയിലെ ആര്‍കെ ഖന്ന ടെന്നീസ് കോംപ്ലക്‌സില്‍ വൈകിട്ട് അഞ്ച് മണിക്കാണ് ആദ്യ മത്സരം. കരുത്തരായ സ്‌പെയിനാണ് ഇന്ത്യയുടെ എതിരാളികള്‍. 51 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും സ്‌പെയിനും ഡേവിസ് കപ്പില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നത്.

റാഫേല്‍ നദാല്‍, ഡേവിഡ് ഫെറര്‍, ഫെലിസിയാനോ ലോപസ്, മാര്‍ക് ലോപസ് എന്നിവരടങ്ങുന്ന കരുത്തുറ്റ താരനിരയാണ് സ്‌പെയിനിന്റേത്. ലിയാണ്ടര്‍ പെയിസ്, സാകേത് മൈനേനി, രാംകുമാര്‍ രാമനാഥന്‍ എന്നിവരാണ്
ഇന്ത്യന്‍ ടീം അംഗങ്ങള്‍.

1966, 1974, 1984 വര്‍ഷങ്ങളിലെ റണ്ണേര്‍സ് അപ്പാണ് ഇന്ത്യ. ഇന്ന് നടക്കുന്ന പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ യുവതാരം രാംകുമാര്‍ രാമനാഥന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലുമായും, സാകേത് മൈനേനി ഡേവിഡ് ഫെററുമായും ഏറ്റുമുട്ടും.

ശനിയാഴ്ചയാണ് ഡബിള്‍സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഡബിള്‍സില്‍ ഇന്ത്യക്കു വേണ്ടി ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം മെയ്‌നേനിയാണ് മത്സരിക്കുന്നത്. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്മാരായ ഫെലിസ്യാനോ ലോപ്പസും മാര്‍ക് ലോപ്പസുമാണ് ഡബിള്‍സില്‍ സ്‌പെയ്‌നിനായി റാക്കറ്റേന്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :