കോഴിക്കോട്|
JOYS JOY|
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (10:06 IST)
ഗാലറിയുടെ ആരവവും കോഴിക്കോടിന്റെ മനസ്സും ബ്രസീലിനൊപ്പം നിന്നെങ്കിലും നാഗ്‌ജി ഫുട്‌ബോള്‍ ഫൈനലിലെ വിജയം യുക്രയിനില്‍ നിന്നുള്ള
നിപ്രൊപെട്രോസ്ക ക്ലബ് സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു നിപ്രൊയുടെ ജയം. ഇതോടെ, 21 വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയ അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള നാഗ്ജി കിരീടം യൂറോപ്പ് സ്വന്തമാക്കി.
കളിയുടെ 41ആം മിനിറ്റില്‍ ഇഹൊര്‍ കൊഹുതും 62ആം മിനിറ്റില്‍ ഡെനിസ് ബ്ളാനിയുകും 85ആം മിനിറ്റില്‍ യൂറി വകുല്‍കോയുമാണ് നിപ്രൊക്കു വേണ്ടി ഗോളുകള്‍ നേടിയത്. തിരിച്ചടിക്കാന്‍ ഒരു അവസരം പോലും മുതലാക്കാന്‍ ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് കഴിഞ്ഞില്ല.
അതേസമയം, ഒരിക്കല്‍ പോലും വല കുലുങ്ങാത്തവരെന്ന പെരുമയുമായാണ് 36ആമത് നാഗ്ജി ഫുട്ബാള്‍ കിരീടവുമായി നിപ്രൊ മടങ്ങുന്നത്. ചാമ്പ്യന്മാര്‍ക്ക് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നാഗ്ജി ട്രോഫി സമ്മാനിച്ചു. 21 ലക്ഷം രൂപയാണ് സമ്മാനത്തുക. റണ്ണേഴ്സ് അപ്പിന് 10.5 ലക്ഷം രൂപയും.