കോഴിക്കോട് ഇനി കാല്‍‌പന്തുകളിയുടെ വസന്തം; നാഗ്‌ജി ഫുട്‌ബോളിന് ഇന്ന് തുടക്കം

 നാഗ്‌ജി ഫുട്‌ബോള്‍ , കോഴിക്കോട് , ഫുട്‌ബോള്‍ മത്സരം
കോഴിക്കോട്| jibin| Last Modified വെള്ളി, 5 ഫെബ്രുവരി 2016 (10:39 IST)
മലയാളത്തിന്റെ സ്വന്തം നാഗ്ജി ഫുട്ബാള്‍ ട്രോഫി രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഏഴിന് ബ്രസീ​ലി​ന്റെയും ഇം​ഗ്ല​ണ്ടിലെയും ടീമുകൾ ഏറ്റുമുട്ടും. വൈകീട്ട് ഏഴുമണിക്കാണ് കിക്കോഫ്. 6.45 ന് വ്യ​വ​സാ​യി എംഎ യൂ​സ​ഫ​ലി​ ചാ​മ്പ്യൻ​ഷി​പ്പി​ന്റെ ഔ​ദ്യോഗി​ക ഉ​ദ്​ഘാട​നം നിർ​വ​ഹി​ക്കും.

രണ്ടു ഗ്രൂപ്പിലായി നാലു ടീമുകള്‍ വീതം മത്സരിക്കും. 16 വരെയാണ് ഗ്രൂപ്പ് റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ ഏറ്റുമുട്ടും. 21ന് കലാശപ്പോരാട്ടവും. അ​ത്‌​ല​​റ്റി​കോ പാ​ര​നെൻ​സ്, വാ​ട്ട്‌​ഫോർ​ഡ് എ​ഫ്‌സി, റാ​പ്പി​ഡ് ബു​ക്കാ​റ​സ്​റ്റ്, എ​ഫ്‌.സി വോ​ലി​യൻ ലു​​റ്റ്‌​സ്​ക് എ ഗ്രൂ​പ്പി​ലും അർ​ജന്റീ​ന അ​ണ്ടർ 23 ടീം, ടി​.എ​.സ്‌.വി 1860 മ്യൂ​ണി​ച്ച്, ഷം​റോ​ക്ക് റോ​വേ​ഴ്‌​സ് എ​ഫ്‌.സി, ഡി​നി​പ്രോ ​പ്രൊട്വോ​സ്ക് ബി ഗ്രൂ​പ്പി​ലും മത്സരിക്കും. ചാമ്പ്യന്‍ഷിപ്പില്‍ പന്തുതട്ടാന്‍ ഇന്ത്യന്‍ ടീമുകളില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :