കോഴിക്കോട്|
Sajith|
Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (12:48 IST)
എരഞ്ഞിപ്പാലത്തെ സ്വപ്നനഗരിയില്‍ രണ്ടു ദിവസമായി നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടത്തി. രാവിലെ 11.40നാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ അദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി
സദാശിവവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണും ചേര്‍ന്ന് സ്വീകരിച്ചു.
കരിപ്പൂരില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെ ഹെലിപാഡില്‍ വന്നിറങ്ങിയ മോദിയെ ബി ജെ പി.നേതാക്കളായ പി കെ.കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, കെ പി ശ്രീശന്‍, ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സ്വീകരിച്ചു. അവിടെനിന്ന് കാര്‍മാര്‍ഗം സമ്മേളനവേദിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.05 മുതല്‍ 12.55 വരെ സമ്മേളനവേദിയിലെ മുഖ്യഹാളില്‍ ചെലവഴിക്കും. തുടര്‍ന്ന് വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
പരിപാടികള്‍ക്ക് ശേഷം അദ്ദേഹം ഒരു മണിയോടെ മടങ്ങും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക്കും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടാകും. സംഘാടകരായ ഡോ
ജി ജി
ഗംഗാധരന്‍, ഡോ പി
മാധവന്‍കുട്ടി വാര്യര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഡല്‍ഹിയില്‍നിന്നെത്തിയ എസ് പി ജി വിഭാഗമാണ് ഏറ്റെടുത്തിരിക്കുന്നത്. എസ് പി ജി
അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സുരക്ഷാചുമതല. സി ഐ എസ് എഫ് അഡീഷണല്‍ ഡയറക്ടര്‍ ഡോ
നിഷില്‍കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ പ്രത്യേക സേനയെയും ജില്ലാ പോലീസ് സൂപ്രണ്ട് കെ
വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന പോലീസിന്റെ പ്രത്യേക വിഭാഗങ്ങളെയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.