ഒളിമ്പിക്സിൽ ഇന്ത്യൻ പ്രതീക്ഷ വീണ്ടും മനു ഭാക്കറിൽ, ബാഡ്മിന്റണില്‍ പ്രതീക്ഷയായി ലക്ഷ്യ സെൻ

Lakshya Sen, Manu bhaker
അഭിറാം മനോഹർ|
Lakshya Sen, Manu bhaker
പാരീസ് ഒളിമ്പിക്‌സിന്റെ ഏഴാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യ ഏറെ പ്രതീക്ഷ വെച്ച വനിത ബാഡ്മിന്റണില്‍ നിന്നും പി വി സിന്ധു. 2 ഒളിമ്പിക്‌സ് മെഡല്‍ രാജ്യത്തിനായി നേടിയിട്ടുള്ള പി വി സിന്ധുവില്‍ വലിയ പ്രതീക്ഷയാണ് രാജ്യത്തിനുണ്ടായിരുന്നത്. അതേസമയം പുരുഷ ബാഡ്മിന്റണില്‍ എച്ച് പ്രണോയിയെ മറികടന്ന് ലക്ഷ്യാ സെന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷ്യ സെന്‍ മത്സരിക്കും.

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീം ഇനത്തിലും വെങ്കല മെഡല്‍ നേടിയ മനു ഭാക്കര്‍ 25 മീറ്റര്‍ പിസ്റ്റളിലും മത്സരിക്കുന്നുണ്ട്. താരത്തില്‍ നിന്നും കൂടുതല്‍ മെഡലുകള്‍ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ നേടിയ 3 മെഡലുകളില്‍ രണ്ടെണ്ണവും നേടിയത് മനു ഭാക്കറായിരുന്നു.
അതേസമയം പുരുഷ ഹോക്കിയില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ ഇന്ന് നേരിടും. ഇതിനകം തന്നെ ഇന്ത്യ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :