അനുബന്ധ വാര്‍ത്തകള്‍
- ഒളിമ്പിക്സിൽ ഇന്ത്യൻ പ്രതീക്ഷ വീണ്ടും മനു ഭാക്കറിൽ, ബാഡ്മിന്റണില്‍ പ്രതീക്ഷയായി ലക്ഷ്യ സെൻ
- Paris Olympics 2024: സ്വപ്നമല്ല ഇന്ത്യക്ക് മൂന്നാം വെങ്കലം, ഷൂട്ടിംഗിൽ മെഡൽ നേട്ടവുമായി സ്വപ്നിൽ കുസാലെ
- മെഡൽ ഒരു വിജയം മാത്രം അകലെ, പ്രീ ക്വാർട്ടർ കടന്ന ലവ്ലീന
- ഖത്തറിലെ പക വീട്ടാന്‍ ഫ്രാന്‍സിന് അവസരം, പാരീസ് ഒളിമ്പിക്സ് ക്വാര്‍ട്ടറില്‍ എതിരാളികള്‍ അര്‍ജന്റീന
- Paris Olympics 2024: വീണ്ടും വെങ്കല ശോഭ, പാരീസ് ഒളിമ്പിക്സിൽ ചരിത്രം തീർത്ത് മനു ഭാകർ
തിരിച്ചുവരവിൽ സ്വർണ്ണ കൊയ്ത്തുമായി സിമോൺ ബെയ്ൽസ്, പാരീസ് ഒളിമ്പിക്സിൽ രണ്ടാം സ്വർണ്ണനേട്ടം
Simone Biles
പാരീസ് ഒളിമ്പിക്സില്‍ താരത്തിന്റെ രണ്ടാമത്തെ ജിമ്നാസ്റ്റിക് സ്വര്ണമാണിറ്റ് നേരത്തെ ഇതേ ഇനത്തില്‍ ടീം പോരാട്ടത്തിലും സിമോണ്‍ ബൈല്‍സ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ ആകെ ഒളിമ്പിക്സ് മെഡലുകളുടെ എണ്ണം 9 ആക്കാന്‍ താരത്തിനായി. 6 സ്വര്‍ണം ഒരു വെള്ളി, രണ്ട് വെങ്കലമെഡലുകളാണ് ഒളിമ്പിക്സില്‍ താരത്തിനുള്ളത്. 8 വര്‍ഷം മുന്‍പ് റിയോ ഒളിമ്പിക്സിലാണ് താരം ആദ്യമായി സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ മാനസിക സമ്മര്‍ദ്ദം തന്നെ തളര്‍ത്തുന്നതായി പറഞ്ഞ ബൈല്‍സ് ടോക്യോ ഒളിമ്പിക്സില്‍ നിന്നും പിന്മാറിയത് കായികലോകത്തെ ഞെട്ടിച്ചിരുന്നു. നീണ്ട 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്സില്‍ താരത്തിന്റെ തിരിച്ചുവരവ്.
ജിമ്നാസ്റ്റിക്സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന നേട്ടം നിലവില്‍ ബൈല്‍സിന്റെ പേരിലാണ്. ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങളിലായി 23 സ്വര്‍ണം ഉള്‍പ്പടെ 39 മെഡലുകള്‍ താരത്തിന്റെ പേരിലുണ്ട്.