കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 1 ഓഗസ്റ്റ് 2024 (23:12 IST)
വിനോദയാത്ര എന്ന ചിത്രത്തിലെ പാലും പഴവും എന്ന പാട്ട് കേട്ടാല്‍ ആദ്യം മലയാളികളുടെ മനസ്സില്‍ ഗണപതി എന്ന കുട്ടി താരം അഭിനയിച്ച രംഗം ഓര്‍മ്മവരും. എന്നാല്‍ നടനെ എത്ര വയസ്സുണ്ട് ? താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആരാധകര്‍ക്ക് ഒരു സംശയം.
1995 മാര്‍ച്ച് 15ന് ജനിച്ച നടന് പ്രായം 29 വയസ്സ് ഉണ്ട്. ബാലതാരമായാണ് ഗണപതി സിനിമയിലെത്തിയത്. മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച ഒരു പരസ്യചിത്രം ആണ് നടനെ വിനോദയാത്ര എന്ന ദിലീപ് ചിത്രത്തിലേക്ക് എത്തിച്ചത്. പിന്നീട് ഗണപതിക്ക് തിരക്കുള്ള കാലമായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വരെ ഗണപതി അഭിനയിച്ചു.
'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന സിനിമയിലൂടെയാണ് ഗണപതി അരങ്ങേറ്റം കുറിച്ചത്.
ചങ്ക്സ്, പുത്തന്‍ പണം, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഹണി ബീ, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്