1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Sri Lanka 1st ODI Live Telecast

India vs Sri Lanka 1st ODI: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം; തത്സമയം കാണാന്‍ എന്ത് വേണം?

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നീ സീനിയര്‍ താരങ്ങളും കളിക്കുന്നുണ്ട്

India vs Sri Lanka 1st ODI
India vs Sri Lanka 1st ODI

India vs Sri Lanka 1st ODI: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്കു ഇന്നു തുടക്കം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 ന് ആരംഭിക്കും. ട്വന്റി 20 പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യന്‍ ടീം ഏകദിന പരമ്പരയ്ക്കായി ഇറങ്ങുന്നത്. 
 
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നീ സീനിയര്‍ താരങ്ങളും കളിക്കുന്നുണ്ട്. ചരിത് അസലങ്കയാണ് ശ്രീലങ്കയെ നയിക്കുന്നത്. സോണി സ്‌പോര്‍ട്‌സ് ചാനലുകളിലും സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരം തത്സമയം കാണാം. 
 
ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്, ഹര്‍ഷിത് റാണ 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഗംഭീർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ, ടീമെന്ന നിലയിൽ മുന്നോട്ട് മാത്രമാണ് ശ്രദ്ധ: രോഹിത് ശർമ