കോമൺവെൽത്ത് ഗെയിംസിൽ ഭാരദ്വഹനത്തിന്റെ കരുത്തിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം

Sumeesh| Last Modified ശനി, 7 ഏപ്രില്‍ 2018 (18:48 IST)
കോമൺവെൽത്ത് ഗെയിംസിൽ ഭാരദ്വഹനത്തിൽ നിന്നും ഇന്ത്യ നാലാം സ്വർണ്ണം സ്വന്തമാക്കി. പുരുഷൻമാരുടെ 85 കിലൊ വിഭാഗത്തിൽ വെങ്കട് രാഹുല്‍ രഗാലയാണ് ഇന്ത്യക്ക് നാലാം സ്വർണ്ണം നേടിതന്നത് 338 കിലൊയാണ് വെങ്കട് രാഹുല്‍ര ഉയർത്തിയ ഭാരം.

നേരത്തെ പുരുഷന്മാരുടെ 77 കിലൊ വിഭാഗത്തിൽ സതീഷ് കുമാര്‍ ശിവലിംഗയും സ്വർണ്ണം നേടിയിരുന്നു വനിതകളുടെ 53 കിലോ ഭാരദ്വഹനത്തില്‍ റെക്കോർഡിട്ടാണ് സഞ്ജിത ചാനു ഇന്ത്യയുടെ സ്വർണ്ണനേട്ടത്തിന് തുടക്കമിട്ടത്. പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തി ദീപക് ലാത്തര്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു.

നാലു സ്വവർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഇപ്പോൾ. ഓസ്ട്രേലിയയും ഇംഗ്ലണ്ടും ക്യാനഡയുമാണ് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :