ഗ്രാന്‍ഡ്‌സ്ലാം വിജയങ്ങളില്‍ റെക്കോര്‍ഡുമായി ഫെഡറര്‍

മെല്‍ബണ്‍| JOYS JOY| Last Modified ശനി, 23 ജനുവരി 2016 (09:56 IST)
ടെന്നീസില്‍ പുതിയ നേട്ടവുമായി റോജര്‍ ഫെഡറര്‍. ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റില്‍ 300 വിജയം നേടുന്ന ആദ്യ പുരുഷതാരം ആയിരിക്കുകയാണ് ഇതോടെ റോജര്‍ ഫെഡറര്‍. വെള്ളിയാഴ്ച ഓസ്ട്രേലിയന്‍ ഓപ്പണില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇനി ഫെഡറര്‍ക്ക് മറികടക്കാനുള്ളത് വനിതവിഭാഗത്തില്‍ 306 വിജയങ്ങള്‍ സ്വന്തമാക്കിയ മാര്‍ട്ടിന നവരത്‌ലോവയുടെ റെക്കോര്‍ഡ് മാത്രം. ദിമിത്രോവിനെതിരായ വിജയത്തോടെ ടൂര്‍ണമെന്റില്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തി.

അതേസമയം, റഷ്യയുടെ താരമായ മരിയ ഷറപ്പോവ കരിയറിലെ 600 ആം വിജയം സ്വന്തമാക്കി. ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ ഷറപ്പോവ യു എസിന്റെ ലൂറന്‍ ഡേവിസിനെ തോല്പിച്ചാണ് തന്റെ 600 ആം വിജയം സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :