മെല്‍ബണ്‍|
JOYS JOY|
Last Modified ബുധന്‍, 20 ജനുവരി 2016 (09:51 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്തായി. നാല് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തില്‍ നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്ദാസ്ക്കോയാണ് നദാലിനെ തോല്പിച്ചത്. ലോക 45 ആം റാങ്കുകാരനാണ് വെര്ഡാസ്ക്കോ.
സ്കോര്‍: 7 - 6 (8-6), 4 - 6, 3 - 6, 7 - 6 (7-4), 6 - 2.
ഗ്ലാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഒന്നാം റൌണ്ടില്‍ തന്നെ നദാല്‍ തോറ്റ് പുറത്താകുന്നത് ഇത് രണ്ടാം തവണയാണ്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യമായും.
അതേസമയം, വീനസ് വില്യംസിനെ അട്ടി യൊഹാന കൊണ്ട അട്ടിമറിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു യൊഹാനയുടെ വിജയം. സ്കോര്‍ 6 - 4, 6 - 2.