ബോ‌ക്സിങ്ങിൽ പ്രതീക്ഷ, ട്രാക്കിൽ നിരാശ, 100 മീറ്ററിൽ ദ്യുതി ചന്ദും പുറത്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂലൈ 2021 (14:55 IST)
വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദ്യുതിചന്ദ് ആദ്യറൗണ്ടിൽ തന്നെ പുറത്തായി. ബോക്‌സിങ്ങിലും ആർച്ചറിയിലും ഇന്ത്യൻ താരങ്ങൾ മികവ് തെളിയിക്കുമ്പോൾ പതിവ് പോലെ ട്രാക്ക് ഇനങ്ങളിൽ ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ച്ചവെയ്‌ക്കുന്നത്.

അഞ്ചാം ഹീറ്റ്‌സിൽ മത്സരിച്ച ദ്യുതി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 11.54 സെക്ക‌ന്റിലാണ് 100 മീറ്റർ ഓടാൻ ദ്യുതിക്ക് വേണ്ടിവന്നത്. 11.17 ആണ് ദ്യുതിയുടെ മികച്ചസമയം.

ഹീറ്റ്‌സിൽ രണ്ട് തവണ ഒളിമ്പിക്‌സ് ചാമ്പ്യനായ ഷെല്ലി ആൻ ഫ്രേസർ ആണ് ഒന്നാമതെത്തിയത്. അതേസമയം മറ്റ് ട്രാക്ക് ഇനങ്ങളായ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം ജാബിറും 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാംബ്ലെയും പുറത്തായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :