മെഡൽ പ്രതീക്ഷകൾ സജീവം: പുരുഷവിഭാഗം അമ്പെയ്‌ത്തിൽ ഒളിമ്പിക്‌സ് സ്വർണജേതാവിനെ അട്ടിമറിച്ച് ഇന്ത്യയുടെ അതാനു ദാസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ജൂലൈ 2021 (12:55 IST)
പുരുഷവിഭാഗം അമ്പെയ്ത്ത് മത്സരത്തിലെ വ്യക്തിഗത ഇനത്തിൽ വമ്പൻ അട്ടിമറി നടത്തി ഇന്ത്യൻ താരം അതാനു ദാസ്. രണ്ട് ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ദക്ഷിണ കൊറിയയുടെ ഓ ജിന്‍-ഹ്യെകിനെ 5-6നാണ് താരം അട്ടിമറിച്ചത്. ഇതോടെ അതാനു ദാസ് ക്വാർട്ടറിൽ തന്റെ സ്ഥാനമുറപ്പിച്ചു.
2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണത്തിനുടമയാണ് ഹ്യെക്. മാത്രമല്ല, ഇത്തവണ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമിലും ഹ്യെക് അംഗമായിരുന്നു.

അമ്പെയ്‌ത്തിൽ മുപ്പത്തിയഞ്ചാം സീഡാണ് ഇന്ത്യയുടെ അതാനു ദാസ്. കൊറിയൻ താരമാവട്ടെ മൂന്നാം സീഡും. നേരത്തെ ഇന്ത്യയുടെ മറ്റൊരു താരം പ്രവീണ്‍ ജാദവ് അമേരിക്കയുടെ ബ്രാഡി എല്ലിസണിനോട് തോറ്റ് പുറത്തായിരുന്നു. വനിതാ വിഭാഗത്തില്‍ ദീപിക കുമാരി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ അതാനു ജപ്പാന്റെ 46-ാം സീഡ് തകഹാരു ഫുറുകാവയെ നേരിടും. നാളെ നടക്കുന്ന വനിതകളുടെ പ്രീ ക്വാര്‍ട്ടറില്‍ ദീപിക കുമാരി റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സെനിയ പെറോവയെ നേരിടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :