അപര്‍ണ|
Last Modified തിങ്കള്‍, 9 ഏപ്രില്‍ 2018 (08:59 IST)
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. ഷൂട്ടിങ്ങ് ഇനത്തിലാണ് ഇന്ത്യക്ക് എട്ടാം സ്വര്‍ണം സ്വന്തമാക്കാനായത്. 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ് ആണു സ്വർണം നേടിയത്. ലക്നൗവിൽനിന്നുള്ള സൈനികൻകൂടിയായ ജിത്തു 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ഓം പ്രകാശ് മിതർവാൾ വെങ്കലമെഡൽ നേടി. ഓസ്ട്രേലിയയുടെ കെറി ബെൽ ആണു വെള്ളി നേടിയത്. ഷൂട്ടിംഗില്‍ സ്വര്‍ണവും വെങ്കലവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാവിലെ പുരുഷൻമാരുടെ 105 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ പ്രദീപ് സിങ് വെള്ളി നേടിയിരുന്നു.
അതേസമയം, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് ഫൈനലിലേക്ക് ഇന്ത്യയുടെ അപൂർവി ചന്ദേലയും മെഹുലി ഘോഷും യോഗ്യതനേടി.