ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി

Last Updated: ബുധന്‍, 20 മെയ് 2015 (12:23 IST)
ഇംഗ്ലീഷ്
പ്രിമിയര്‍ ലീഗില്‍ ചെല്‍സിക്ക് വെസ്റ്റ് ബ്രോംപിച്ച് ആല്‍ബിയോണെതിരെ അപ്രതീക്ഷിത തോല്‍വി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വെസ്റ്റ് ബ്രോംപിച്ച് ചെല്‍സിയെ പരാജയപ്പെടുത്തിയത്. തോല്‍വി കൂടാതെ മത്സരത്തിനിടെ
സൂപ്പര്‍ താരം സെസ്ക് ഫാബ്രിഗാസ് ചുവപ്പ്
കാര്‍ഡ് കണ്ട് പുറത്തായതും ചെല്‍സിക്ക് വന്‍ തിരിച്ചടിയായി.

വെസ്റ്റ് ബ്രോംപിച്ചിനായി സയിദോ ബെറാഹിനോ രണ്ട് ഗോളുകളും, ക്രിസ് ബേണ്ട് ഒരു ഗോളും നേടി. ഒമ്പതാം മിനിറ്റില്‍
ലെഡ്കോട്ട് നല്‍കിയ പാസ്
സയ്ദോ ബെറാഹിനോ ചെല്‍സിയുടെ
വലയിലെത്തിച്ച് ബ്രോംപിച്ചിന് ലീഡ് നേടിക്കൊടുത്തു. തിരിച്ചടിക്കാനായി ചെല്‍സി ശ്രമിച്ചെങ്കിലും വെസ്റ്റ്ബ്രോം ഉയര്‍ത്തിയ പ്രതിരോധം ചെല്‍സിയുടെ നീക്കങ്ങളെ തകര്‍ത്തു.

രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റില്‍ വെസ്റ്റ് ബ്രോംവിച്ച് രണ്ടാം ഗോള്‍ നേടി. പൊല്‍റ്റി ബോക്സില്‍ ജോണ്‍ ടെറി വരുത്തിയ ഫൌളില്‍ റഫറി സ്പോട് കിക്ക് വിധിച്ചു. കിക്കെടുത്ത ബെറാഹിനോ പിഴവൊന്നും വരുത്താതെ പന്ത് വലയിലെത്തിച്ചു. 60 ആം മിനിട്ടില്‍ ക്രിസ് ബേണ്ട് ചെല്‍സിയുടെ വല മൂന്നാം തവണയും കുലുക്കി. ക്രെയ്ഗ് ഗാര്‍ഡറുടെ കോര്‍ണറില്‍ നിന്നായിരുന്നു ബേണ്ടിന്റെ ഗോള്‍.
19 മത്സരത്തിനിടെ
ചെല്‍സിയുടെ ആദ്യ തോല്‍വിയാണിത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :